Tuesday, August 4, 2009

മഞ്ഞ്-മനസ്

മഞ്ഞിനെക്കുറിച്ചു പറയുന്നത് മനുഷ്യന്റെ മനസിനെ കുറിച്ചും എത്ര ശരിയാണ്. ഭൂമിയിലേക്കും ഏറ്റം മൃദുലമായ ഒന്ന് - പുലരി വെയിലിനു അതിനെ ഉരുക്കാന്‍ ആവും. എന്നാല്‍ ഈ മഞ്ഞ് ഉറഞ്ഞാല്‍, മഞ്ഞ് മലകള്‍ രൂപപ്പെട്ടാല്‍ പിന്നെ ഒന്നിനും അതിനെ തകര്‍ക്കാനാവില്ല. ആരുടെയൊക്കെയോ പാവം യാനപത്രങ്ങള്‍ ഈ മലയില്‍ തട്ടി തകര്‍ന്നു പോയേക്കാം. ഉള്ളിലെ മഞ്ഞിനെ ഉറയാന്‍ അനുവദിക്കാതെ കാക്കാന്‍ വലിയ ജാഗ്രത ആവശ്യമാണ്‌.
ബോബി ജോസ്കപ്പുചിന്‍.

No comments:

Post a Comment