Sunday, October 11, 2009

പൊന്‍ നാണയം

:: ബോബി ജോസ് കപ്പുചിന്‍ ::
ആടിത്തുടങ്ങിയ നൃത്തം പാതി വഴിയില്‍ അവസാനിപ്പിച്ച് ചിലങ്കകള്‍ ഗുരു മുഖത്തേക്ക്വലിച്ചെറിഞ്ഞ് മനുഷ്യര്‍ അരങ്ങില്‍ നിന്നു ഇറങ്ങിപ്പോകുന്ന കാലമാണിത്‌. ഏറ്റവുംഒടുവിലത്തേത് സഹപാഠിയായ ഒരു വൈദികനായിരുന്നു. സെമിനാരിയിലെകലാപരിപാടികളില്‍ അയാള്‍ പലപ്പോഴും വിശുദ്ധ മേരിയായി പ്രത്യക്ഷപ്പെട്ടിരുന്നു. അതിനാവാഞ്ഞപ്പോള്‍ കിന്നരി ചിറകു വച്ച മാലാഖയായി അയാള്‍. തിരിച്ചു വിട്ട ക്ഷോഭമാണ് ആത്മഹത്യ എന്ന് ഒരു നിരീക്ഷണമുണ്ട് - Inverted Anger is Suicide. ക്ഷോഭമാകട്ടെ പലപ്പോഴും ഒരാളുടെ മറച്ചു വച്ച സങ്കടവും! എന്റെ ക്ഷോഭങ്ങള്‍ എന്റെ പരിസരത്തില്‍യാതൊരു വിധ അനുരണനങ്ങള്‍ അവശേഷിപ്പിക്കാതെ പോകുമ്പോള്‍ എനിക്ക് എന്നോടെങ്കിലുംകലഹിക്കാതെ തരമില്ല.സുവിശേഷ കഥയിലെ നിരാശാഭരിതനായ കഥാപാത്രത്തെ പോലെഅപ്പോള്‍ ഒരാള്‍ ദൈവത്തോട്‌ നിലവിളിക്കും; വിതക്കാത്തിടത്ത് നിന്ന് കൊയ്യുന്നവനെ, വിതറാത്തഇടത്ത് നിന്ന് ശേഖരിക്കുന്നവനെ നീ നല്‍കിയ താലന്ത് നീ തന്നെ തിരികെ എടുത്തുകൊള്ളുക.
അസാധാരണമായ വിധത്തില്‍ ഒരാളുടെ ജീവിതത്തെ വിചാരണ ചെയ്യുന്ന കഥയുടെഒടുവിലത്തേതാണ് പരാമര്‍ശം - യാത്രക്ക് പോകുന്നതിനു മുമ്പായി പല അളവുകളില്‍ തന്റെഭ്രുത്യരെ താലന്തുകള്‍ ഏല്‍പ്പിച്ച യജമാനന്റെ കഥ.(മത്താ. 25: 14-30 )

താലന്തു കൊണ്ട് നീ എന്ത് ചെയ്തു എന്ന് സ്വന്തമാത്മാവിനെ വിചാരണ ചെയ്യുന്നതിന് മുന്‍പ്‌ താലന്ത് കൊണ്ട് നീ എന്ത് അര്‍ത്ഥ മാക്കുന്നു എന്ന് തെളിമ വേണ്ടേ. ഇന്ന് അതൊരു തെറ്റിദ്ധരിക്കപ്പെട്ടപദമാണ്. ഏതെങ്കിലും ഒരു പ്രത്യേക മേഖലയില്‍ നിങ്ങള്‍ കണ്ടെത്തിയ മികവിന്റെ പര്യായമായി വാക്ക്‌. സത്താപരമായ (being) സവിശേഷതയായി അതിനെ മനസിലാക്കുകയാണ് ആദ്യത്തെ പടി. ഏത് മുഴക്കോല്‍ വച്ചാണ് അതിനെ അളക്കേണ്ടത് എന്ന് അത്ര കൃത്യത പോരാ. കഴിഞ്ഞ പന്ത്രണ്ടുവര്‍ഷങ്ങളായി കിടപ്പിലായ വൃദ്ധയായ ഒരമ്മ. കൃഷ്ണമണികള്‍ കൊണ്ട് മാത്രം ഒരു വ്യാഴവര്‍ഷം അമ്മവീടിനോട് സംവദിച്ചു. മക്കള്‍ക്കായി ഒരു കാപ്പി ഇട്ടിട്ടില്ല, വാതില്‍ തുറന്നു കൊടുത്തിട്ടില്ല, ഒരു ജപമാലചൊല്ലിയിട്ടില്ല. എന്നിട്ടും അമ്മയുടെ മരണത്തോട് കൂടി വീടെത്ര ശൂന്യമായി പോയി. being മായിബന്ധപ്പെട്ട ഒരനുഭവം ആണിത്‌ . നിങ്ങളുടെ ജീവിതത്തിലെ വര്‍ണ തൊങ്ങലുകള്‍ അല്ല, നിങ്ങളെനിങ്ങളാക്കി നില നിര്‍ത്തുന്ന അസ്തിത്വ പരമായ ചില പ്രത്യേകതകളാണ് നിന്റെതാലന്ത്. പ്രായോഗികവാദത്തിന്റെ തിമിരം വീണ ഒരു കാലം അത് കാണാന്‍ കഴിയാതെ പോയതിനു നിങ്ങള്‍ എന്ത് പിഴച്ചു! അപൂര്‍വ്വം ചിലര്‍ക്കത് കാണാന്‍ കഴിയുന്നു എന്നത് ഒരു സുവിശേഷം തന്നെ. താന്‍ കടന്നു പോകുന്നപ്രതിസന്ധികളെ കുറിച്ച് ദീര്‍ഘനേരം പങ്കു വച്ച് പിന്നെ എന്തെങ്കിലും ഒരു മാര്‍ഗനിര്‍ദേശംപ്രതീക്ഷിച്ച് നിശബ്ദനായിരുന്ന ചങ്ങാതിയോട്‌ ഒന്നും പറയാനില്ലെന്ന് പരുങ്ങലോടെ ഏറ്റുപറഞ്ഞപ്പോള്‍ അതവനെ നിരാശപ്പെടുത്തി എന്ന് തന്നെ ഞാന്‍ കരുതി. എന്നാല്‍ അവന്‍ പറഞ്ഞു: നീയൊന്നും പറഞ്ഞില്ലെങ്കിലെന്ത് - നീ നല്ലൊരു കേള്‍വിക്കാരനാണ്! എടുത്തു പറയാന്‍ യാതൊരുപ്രത്യേകതകളും ഇല്ലാത്ത എല്ലാത്തിലും ശരാശരിയില്‍ താഴെ നില്‍ക്കുന്ന ഒരാളുടെ ജീവിതത്തിലെഏക പൊന്‍ നാണയം ഉയര്‍ത്തി കാട്ടുകയായിരുന്നു എന്റെ ചങ്ങാതി. ശ്രദ്ധയാണ് എന്റെ താലന്ത്. വിരലുകള്‍ കൊണ്ട് താളം പിടിക്കാതെ ഒരു കച്ചേരി കേള്‍ക്കാനായേക്കും എനിക്ക്. ഒന്ന് മൂളുക പോലുംചെയ്യാതെ മണിക്കൂറുകളോളം അവളെ കേള്‍ക്കാനുമായേക്കും. തീരെ ചെറുപ്പത്തിലേ അത്എന്നോടൊപ്പം ഉണ്ടായിരുന്നിരിക്കാം. അല്ലെങ്കില്‍ കുട്ടിക്കാലങ്ങളില്‍ കണ്ണും പൂട്ടിമഴയെകേട്ടതെന്തിനാണ്?
പ്രൈമറി ക്ലാസ്സിലെ കുട്ടികളുടെ കലാപരിപാടിക്ക് വേണ്ടി നടന്മാരെ കണ്ടെത്തുന്ന ദിവസമായിരുന്നുഅത്. കുഞ്ഞ് അമ്മയോട് പറഞ്ഞു: എനിക്ക് നാടകത്തില്‍ ചേരണം എന്നുണ്ട്. അവന്‍തെരെഞ്ഞെടുക്കപ്പെടില്ല എന്ന് മനസിലാക്കാനുള്ള വിവേകം അമ്മക്കുണ്ട് . എന്റെസാധാരണക്കാരനായ കുഞ്ഞ്. എന്നിട്ട് അത്തരം അനുഭവങ്ങളെ താങ്ങാന്‍ കുഞ്ഞിനെബലപ്പെടുത്തണം എന്ന് ഈശ്വരനോട് പ്രാര്‍ത്ഥിച്ചു.പൊട്ടി ചിരിയോടെയാണ് കുട്ടി സന്ധ്യക്ക്‌ മടങ്ങിഎത്തിയത് . അമ്മേ ടീച്ചര്‍ എന്നെ തെരഞ്ഞെടുത്തു. ഓരോ രംഗവും തീരുമ്പോള്‍ ഉറക്കെ കൈകൊട്ടാനായി. ഇത്രയും നല്ലതായി ആരും കൈ കൊട്ടിയിട്ടില്ല എന്നും പറഞ്ഞു!
അഗാധങ്ങളിലെവിടെയോ മറഞ്ഞു കിടക്കുന്ന നിങ്ങളുടെ ഒരു സാധ്യതയായി താലന്തിനെകണ്ടെത്തുകയാണ് മറ്റൊരു ചുവട്. എല്ലാ വയലിന് താഴെയും നിധിയുണ്ട്. മേല്‍ത്തട്ട് മാത്രം കിളച്ചുപോകുമ്പോള്‍ നാമതിനെ കണ്ടെത്തുന്നില്ല എന്ന് മാത്രം. എല്ലാ പുഴുവിനുള്ളിലും പൂമ്പാറ്റയുണ്ട്‌. എന്നിട്ടുംഎത്രയോ കുറച്ചു പേരാണ് തങ്ങളുടെ ചിറകുകളെ കണ്ടെത്തുന്നത്. സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ളപിരമിഡുകള്‍ പരിശോധിച്ച സംഘം അതിനുള്ളില്‍ മൃതശരീരത്തോടൊപ്പം കണ്ടെത്തിയ ധാന്യമണികളില്‍ നിന്ന് കുറച്ചെടുത്ത് ഈറന്‍ മണ്ണില്‍ വിതറി. അവരെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഭൂമിയിലെഏറ്റവും നല്ല കാഴ്ച ഉണ്ടായി - തളിരിലകള്‍. ചില താലന്തുകള്‍ അങ്ങിനെയാണ്,തിരിച്ചറിയുകയോപൂര്‍ത്തിയാക്കുകയോ ചെയ്യാതെ നിങ്ങളോടൊപ്പം മൃതമായി.... ഒരിത്തിരി മണ്ണിനും ഒരു കൈക്കുടന്നവെള്ളത്തിനും നിങ്ങളെ സഹായിക്കാനായേക്കും. കടശിലയോളം പരുക്കരായ ചില മനുഷ്യര്‍സ്നേഹാര്‍ദ്രമായ ചില നോട്ടങ്ങള്‍ക്ക്‌ മുന്നില്‍ മെഴുക് പോല്‍ ഉരുകുന്നത് കണ്ണ് കൊണ്ട്തന്നെകാണണം. ഏതൊരു താലന്തിനും ഒരു സാധനയുടെ പിന്‍ബലം ആവശ്യമുണ്ട്. ഒരു രാപ്പാടിയുടെഗീതത്തിനു പിന്നില്‍ പോലും അങ്ങനെയൊരു കഥയുണ്ടാകണം. പണ്ട് കിളികള്‍ ഇങ്ങനെപാടില്ലായിരുന്നു. മറ്റേതൊരു പക്ഷിയെപോലെ പകലിര തേടുക, അന്തിയില്‍ ചേക്കേറുക. വസന്തകാലത്ത് പക്ഷിക്കൂട്ടം ഒരു മുന്തിരിത്തോപ്പില്‍ ചേക്കേറി. ഗണിച്ചെടുക്കാന്‍ ആകാത്തവേഗത്തിലാണ് ചെടികളുടെ വളര്‍ച്ച. ഉറങ്ങി കൊണ്ടിരുന്ന കിളികളെ ലതാതന്തുക്കള്‍ ചുറ്റി വരിഞ്ഞു. പിറ്റേന്ന് പ്രഭാതത്തില്‍ അതിനെ പൊട്ടിച്ചെറിയാന്‍ വല്ലാതെ പണിപ്പെട്ടു പാവംകിളികള്‍. അന്ന്തീരുമാനിച്ചതാണ് വസന്തം തീരുവോളം ഉറങ്ങണ്ട. ഉറങ്ങാതിരിക്കാന്‍ കണ്ടവഴിപാട്ടുപാടുകയാണ്. ആദ്യമൊക്കെ അത്ര മെച്ചമായിരുന്നില്ല . എന്നാല്‍ നിരന്തരം പാടിപ്പാടി ദാ, സുവര്‍ണ സ്വരമുണ്ടായി. എന്തിനും ഒരു സാധന ആവശ്യമുണ്ട്. സ്നേഹകല , ജീവന കല എന്നൊക്കെകേള്‍ക്കുമ്പോള്‍ പരിഹസിക്കരുത്. രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ഓട്ടത്തിനിടയില്‍ ഇതിനെവിടെസമയമെന്ന് അമ്പരക്കരുത്. നിങ്ങളുടെ വിലക്ക് പറയുടെ കീഴില്‍ വയ്ക്കരുതെന്ന് ക്രിസ്തു പറയുന്നതില്‍ഇതിന്റെ സൂചനയുണ്ട്. പറ ജീവിതയോധനത്തിന്റെ അടയാളമാണ്. കാര്‍ഷിക സംസ്കാരമാണ് അവന്റെപശ്ചാത്തലം . പറ അളക്കാനും വില്‍ക്കാനും വിത്ത് സൂക്ഷിക്കാനുമുള്ളതാണ്. അതിനിടയില്‍ കരിന്തിരികത്തുന്ന നമ്മുടെ സുകൃതങ്ങളുടെ വിളക്ക് !രണ്ടു താലന്ത് കിട്ടിയവന്‍ അത് നാലാക്കിയതും അഞ്ചുകിട്ടിയവന്‍ അത് പത്താക്കിയതും നിരന്തര സാധനയിലൂടെയാണ്. വിനിമയം ചെയ്യപ്പെടുന്നില്ലഎന്നതിന് തുരുമ്പു കേറി എന്ന് തന്നെ അര്‍ഥം. ജീവിതത്തിന്റെ മൂലധനങ്ങളെ പലിശക്ക് പോലുംകൊടുക്കാതെ കടന്നു പോയ ഒരാള്‍ എന്ന അര്‍ഥത്തില്‍ യജമാനന്‍ ഒരു താലന്ത് കൊടുത്തവനോട്കലമ്പുന്നുണ്ട്. അയാള്‍ക്കെന്തു പറ്റി. അയാള്‍ക്ക് പറ്റിയതാണ്, ഇന്നു ഭൂരിപക്ഷത്തിന് സംഭവിച്ചുകൊണ്ടിരിക്കുക.
  • ജീവിതത്തിന്റെ വൈവിധ്യങ്ങളെ സ്നേഹപൂര്‍വ്വം കാണാന്‍ കഴിയാതെ പോവുക. എകതാനമായത്എന്തും ചോര്‍ത്തി കളയുന്നത് സൌന്ദര്യത്തെയും ധ്യാനത്തെയുമാണ്.ജീവിതം ഒരുതോട്ടമാകുന്നത് അതിന്റെ വൈവിധ്യം കൊണ്ടാണ്. മുക്കുറ്റിപ്പൂ തൊട്ട് എല്ലാം വേണം. ഒരുകോസ്മിക്‌ സിംഫണിയില്‍ മുളം കാടുകള്‍ തൊട്ട് ശ്രുതി മീട്ടണം. അഞ്ചും രണ്ടും ഒന്നും അത്തരംചില വൈവിധ്യങ്ങളുടെ ഓര്‍മപ്പെടുത്തലാണ് - പല തരം താലന്തുകള്‍. ഇങ്ങനെ പറയപ്പെടുന്നു. ക്രമമാണ് ദൈവത്തിന്റെ ആദ്യത്തെ നിയമം. വൈവിധ്യം രണ്ടാമത്തേതും. വൈവിധ്യങ്ങളുടെകൊളാഷാണ് സ്വര്‍ഗമെന്നു അര്‍ഥം.കളയും വിളയും ഒരുമിച്ചു വളരണമെന്ന് ക്രിസ്തുനിര്‍ബന്ധിക്കുന്നത്‌ അത് കൊണ്ടാണ്. നമുക്കു പ്രിയമുള്ളത് മാത്രം വളര്‍ന്നാല്‍ മണ്ണില്‍പിന്നെ എന്ത് കൌതുകങ്ങള്‍ ആണ് അവശേഷിക്കുക. കീര്‍ത്തനങ്ങള്‍ മാത്രമാണ്സംഗീതമെങ്കില്‍ നമ്മളൊക്കെ എന്ത് ചെയ്തേനെ? ചെമ്പൈ അല്ല , കള്ളുകുടിച്ച്‌ നിലാവത്ത് പാട്ടുപാടി പോകുന്ന പാപ്പിയാണ് പാട്ട് നല്ലതാണെന്ന് ഒരു പക്ഷെ, നിങ്ങളെ പഠിപ്പിച്ചത്‌ . സാധാരണക്കാരുടെ ഒരു താലന്ത് മതിപ്പുള്ള സംഗീതജ്ഞന്‍!
  • അനാരോഗ്യകരമായ താരതമ്യങ്ങള്‍ എത്ര ടോക്സിക് ആയി മാറുമെന്നു മറ്റൊരു സൂചന. അയാള്‍ക്ക്‌അഞ്ചു താലന്ത്, ഇയാള്‍ക്ക് രണ്ടു താലന്ത്, എനിക്ക് ഒന്നുമില്ലാത്തതാണ് ഭേദമെന്ന് തോന്നുന്നവിധത്തില്‍ വെറും ഒരൊന്ന്! കൈവെള്ളയില്‍ വെച്ചു തന്ന കണി നാണയത്തെ കാണാതെഅച്ഛന്‍ മറ്റുള്ളവര്‍ക്ക് എന്ത് കൈനീട്ടം കൊടുക്കുന്നുവെന്ന് ഇടം കണ്ണിട്ടു നോക്കുന്ന ചീത്ത പിള്ളേര്‍ നമ്മള്‍. മുതിര്‍ന്നു കഴിയുമ്പോള്‍ അപരന്റെ നേട്ടങ്ങളിലേക്ക് , അവന്റ് ദാമ്പത്യത്തിലേക്ക്‌ഒക്കെ നോക്കി നമ്മള്‍ നെടുവീര്‍പ്പിടുന്നു. അതിനിടയില്‍ കൈവെള്ളയിലെ പൊന്‍ നാണയത്തെകാണാതെ പോകുന്നു. ജീവിതകാലം മുഴുവന്‍ സ്ത്രീയെന്ന ഒരേ ഒരു ആകര്‍ഷണത്തില്‍ കുരുങ്ങിപോയ ഒരാള്‍ മരണ കിടക്കയില്‍ ഭാര്യയോടു കുമ്പസാരിച്ചു; ഒക്കെ കാക്കപ്പൊന്നായിരുന്നു - നീആയിരുന്നു തനി തങ്കം. പലര്‍ക്കും അങ്ങനൊന്ന് ഏറ്റു പറയാനുള്ള ഭാഗ്യം പോലും കിട്ടുന്നില്ല.
  • നിഷ്ക്രിയത്വം. ജീവിതം കൊണ്ടു നീ ഒന്നും ചെയ്യുന്നില്ല . ഒന്നും കണ്ടെത്തുന്നുമില്ല . താലന്ത് അയാള്‍കുഴിച്ചിടുകയാണ്. തിന്മ ചെയ്യാതിരിക്കുകയാണ് പ്രധാനമെന്ന മട്ടിലുള്ള നമ്മുടെ ധാര്‍മികവികാരങ്ങളെ ഒന്നു പോളിച്ചെഴുതെണ്ടേ ? ഉപേക്ഷയാല്‍ ചെയ്തു പോയ അപരാധങ്ങള്‍ക്കു മാപ്പുതരണമേ എന്ന് അനുതാപ പ്രാര്‍ത്ഥനകളില്‍ നാം ഏറ്റു ചൊല്ലുന്നുണ്ട്‌ . കള പറിച്ചു കളയുകമാത്രമല്ല , പകരം എന്ത് നട്ടു എന്നതാണ് ജീവിതത്തിന്റെ ഗതിയെ നിര്‍ണായകമായിസ്വാധീനിക്കാന്‍ പോകുന്ന ഒരു ചോദ്യം. വൃത്തിയാക്കിയ വീട് കുറെ കഴിഞ്ഞപ്പോള്‍ആദ്യത്തേതിനേക്കാള്‍ ഇരുട്ടിലായി എന്നൊരു കഥ പറയുന്നുണ്ട് ക്രിസ്തു - പുറപ്പെട്ടു പോയ ഒരാള്‍ഏഴ് അശുദ്ധ ആത്മാക്കളുമായി മടങ്ങി വന്നു എന്ന് സൂചന ഉപയോഗിച്ച്. വീട് ശൂന്യമായികിടന്നാല്‍ അതങ്ങനെയേ സംഭവിക്കൂ.അവിടെ ഒരു നിലവിളക്ക് കത്തിക്കുകയോ ഒരു ചന്ദനത്തിരി പുകയ്കുകയോ ചെയ്തിരുന്നില്ലല്ലോ നമ്മള്‍.സംഭവിച്ച അകൃത്യങ്ങളെ ഓര്‍ത്തല്ല, സംഭവിക്കാതെ പോയ സുകൃതങ്ങളെ ആധാരമാക്കി ആയിരിക്കും നിങ്ങളുടെ വിധി. അന്ന്അവന്റെ ഇടതു വശത്തു നില്‍ക്കുന്നവര്‍ അവനോടു ചോദിക്കും; ഞങ്ങള്‍ ആര്‍ക്കും എതിരായിഒന്നും ചെയ്തിട്ടില്ലല്ലോ? അതിരിക്കട്ടെ , ആര്‍ക്കെങ്കിലും വേണ്ടി എന്തെങ്കിലും ചെയ്തോ എന്ന്ചോദിച്ചു വിധിയാള്‍ അവരില്‍ നിന്നു മുഖം തിരിക്കും. അവന്റെ മുഖം തിരിഞ്ഞാല്‍ പിന്നെഇരുട്ടിനേക്കാള്‍ വലിയ ഇരുട്ട് നിന്നെ വിഴുങ്ങും. ഞാന്‍ എന്തായിരിക്കുന്നുവോ അത് നിന്റെസമ്മാനം - ഞാന്‍ എന്തായിത്തീരുന്നുവോ അത് നിനക്കുള്ള എന്റെ സമ്മാനം എന്നൊന്നും ഞാന്‍ഇനിയും കണ്ടെത്തിയിട്ടില്ല.
  • അപരന്റെ കുറവുകളെ കരുണയോടെ കാണാന്‍ കഴിയാതെ പോകുന്നു. രണ്ടു മക്കളില്‍ ഒരാള്‍നന്നായി സ്നേഹിക്കുന്നുവെന്നും അപരന്‍ തീരെ പോരെന്നും പരാതിപ്പെടുന്നു. ഒരാള്‍ നന്നായി പഠിക്കുന്നുവെന്നും മറ്റെയാള്‍ ഉഴപ്പുന്നു എന്നും പരാതിപ്പെടുന്നു. വിശ്വപ്രകൃതി ആദ്യത്തെ ആളുടെഉള്ളില്‍ സ്നേഹത്തിന്റെ അഞ്ചു താലന്ത് നിക്ഷേപിച്ചെന്നും രണ്ടാമത്തെ ആളില്‍ ഒരു താലന്തുംനല്‍കിയെന്ന് തെളിഞ്ഞു കിട്ടിയാല്‍ എന്തൊരു സ്വസ്ഥത ആയിരിക്കും അത് നിങ്ങള്‍ക്ക്സമ്മാനിക്കാന്‍ പോകുക. ഒരു കാര്യം ഉറപ്പുണ്ട്. ഒരു കരങ്ങളും ശൂന്യമല്ല. അളവുകളില്‍ ഭേദങ്ങള്‍ഉണ്ടെങ്കില്‍ പോലും അടിസ്ഥാന നന്മകളുടെ അംശങ്ങള്‍ എല്ലാവരുടെയും നെഞ്ചിലുംവീണിട്ടുണ്ട്. സ്നേഹവും സംഗീതവും കരുണയും ഉള്ളിലില്ലാത്ത ആരുമുണ്ടാവില്ല ഭൂമിയില്‍, എന്ന് പറയാന്‍ നമുക്കു ബലം കിട്ടുന്നതങ്ങനെയാണ്. വിതക്കാരന്റെ ഉപമയില്‍ നല്ല നിലത്തുവീണ വിത്തുകള്‍ പലമേനികളിലായാണ് ഫലം നല്‍കുന്നതെന്ന് ഓര്‍മ്മിക്കണം. ചിലത് നൂറുമേനി അറുപതു ഇരുപതു.... ഓരോ ഹൃദയത്തിന്റെയും വള ക്കൂറുകള്‍ വ്യത്യസ്തമായിരിക്കണം.
  • അവസാനമായി എന്തോരനാടരവാന് അയാളുടെ ഭാഷയില്‍ . വിതയ്കാത്തിടത്തു നിന്നുകൊയ്യുകയും വിതറാത്ത ഇടത്ത് നിന്നു ശേഖരിക്കുകയും ചെയ്യുന്ന കഠിന ഹൃദയനെന്നു അയാള്‍യജമാനനെ വിശേഷിപ്പിക്കുന്നു. അവനവനില്‍ തന്നെ വിശ്വാസവും സ്നേഹവും തോന്നാത്തഒരാള്‍, പുറം ലോകത്തോട്‌ സൌമ്യമായി വ്യാപരിക്കെണ്ടതില്ലല്ലോ. അയാള്‍ക്ക്‌ തന്റെപരിസരത്തോട് കലഹിക്കാതെ തരമില്ല. തനിക്കായി വച്ച് നീട്ടുന്ന നന്മകളോട് സന്ദെഹിആകാതെയും കഴിയില്ല. ഭൂമിയിലെ എല്ലാ സുക്രുതങ്ങള്‍ക്ക് പിന്നിലും ഒരു ചൂണ്ടകൊളുത്തുണ്ടാകുമെന്നു കരുതുന്ന ദോഷൈക ദൃക്കാന് അയാള്‍ . വണ്ണ്‍ വേ മുറിച്ചുകടക്കുമ്പോള്‍ എതിര്‍ വശത്ത് നിന്നും വണ്ടി വരും എന്ന് നോക്കി അതെ വശത്ത് നിന്നു തന്നെവണ്ടി ഇടിച്ചു മരിച്ചു പോകുന്നവര്‍! ജീവിച്ചിരിക്കുമ്പോള്‍ പോലും പുറത്തെ അന്ധകാരത്തിലേക്ക്എറിയപ്പെട്ടവര്‍ ആണവര്‍. അവിടെ വിലാപവും പല്ലുകടിയുമുണ്ടാകും. ഖേദത്തിനുംക്ഷോഭത്തിനും നിരന്തരം കപ്പം കൊടുത്തു ഇങ്ങനെ അവസാനത്തോളം. സ്വന്തം താലന്തുകള്‍വര്‍ധിപ്പിച്ചവരോട് യജമാനന്‍ ആവര്‍ത്തിച്ചു പറയുന്നതു, എന്റെ സന്തോഷത്തിലേക്ക്പ്രവേശിക്കുക എന്നതാനെന്നോര്‍മിക്കുമ്പോള്‍ ആണ് അതിന്റെ കാഠിന്യം വര്‍ധിക്കുക. സ്വന്തംതാലന്തുകള്‍ തിരിച്ചരിഞ്ഞവന് ഒരു ചെറു പുഞ്ചിരിയുടെ അഭിഷേകം ഉണ്ടാകും എന്നും... പുഞ്ചിരി ചുണ്ടില്‍ വിരിയുന്നതൊന്നുമല്ല, അഗാധങ്ങളില്‍ നിന്നെങ്ങോ സംഭവിക്കേണ്ടതാണ്.

ഉള്ളവന് വീണ്ടും നല്‍കപ്പെടും. ഇല്ലാത്തവനില്‍ നിന്നു ഉള്ളത് പോലും എടുക്കപ്പെടും എന്ന് പറഞ്ഞാണ് രൂപകഥ അവസാനിക്കുന്നത് . നെറ്റി ചുളിക്കേണ്ട, ഓര്‍ത്താല്‍ അതേറ്റവും സരളമായ പ്രകൃതിനിയമമല്ലേ. ... ഒരു കാര്യം സൂചിപ്പിക്കാന്‍ വിട്ടു പോയി, താലന്ത് ഇന്നൊരു നാണയ രൂപമായിപരിഗണിക്കാം എങ്കിലും അതിന്റെ ചരിത്ര പശ്ചാത്തലത്തില്‍ അതൊരു അളവ് തൂക്കമാണ് - കട്ടി എന്ന്‍വിളിക്കാം.... മിക്കവാറും വെള്ളിയാണ് ലോഹം.

No comments:

Post a Comment